മൊണ്ടിനെഗ്രോയിൽ അമേരിക്കൻ എംബസിക്കുനേരെ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
Thursday, February 22, 2018 4:45 PM IST
പോ​ഡ്ഗോ​റി​ക്ക: യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ മൊ​ണ്ടി​നെ​ഗ്രോ​യി​ൽ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു​നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മൊ​ണ്ടി​നെ​ഗ്രോ​യി​ലെ ത​ല​സ്ഥാ​ന​മാ​യ പോ​ഡ്ഗോ​റി​ക്ക​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എം​ബ​സി​ക്കു നേ​രെ ഒ​രാ​ൾ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക സ​മ​രം ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു എം​ബ​സി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​താ​യും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.