കാലിത്തീറ്റ കുംഭകോണം: നാലാം കേസിലും ലാലു പ്രസാദ് കുറ്റക്കാരൻ
Monday, March 19, 2018 1:50 PM IST
റാ​ഞ്ചി: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലാം കേ​സി​ലും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ലാ​ലു പ്ര​സാ​ദ് യാ​ദ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ചു. കേ​സി​ൽ കോ​ട​തി പിന്നിട് ശി​ക്ഷ പ്ര​ഖ്യാ​പി​ക്കും. സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ലാ​ലു കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ദും​ക ട്ര​ഷ​റി​യി​ൽ​നി​ന്ന് 3.13 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണി​ത്.

കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നു ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​ഗ​ന്നാ​ഥ് മി​ശ്ര​യെ കോ​ട​തി വെ​റു​തെ വി​ട്ടു. മി​ശ്ര​യ​ട​ക്കം 31 പേ​ർ​ക്കെ​തി​രെ മാ​ർ​ച്ച് അ​ഞ്ചി​നു വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി​രു​ന്നു. കേസിൽ 19പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. 1995-1996 കാ​ല​യ​ള​വി​ൽ വ്യാ​ജ ബി​ല്ലു​ക​ൾ ന​ൽ​കി​യാ​ണ് ട്ര​ഷ​റി​യി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ച്ച​ത്.

ആ​റു കാ​ലി​ത്തീ​റ്റ കേ​സു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ വി​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2013ൽ ​ആ​ദ്യ കും​ഭ​കോ​ണ​ക്കേ​സി​ൽ ലാ​ലു​വി​ന് അ​ഞ്ചു വ​ർ​ഷം ത​ട​വും പി​ഴ​യും കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ട് മാ​സം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ലാ​ലു​വി​ന് സു​പ്രീം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്

ര​ണ്ടാം കേ​സി​ൽ മൂ​ന്ന​ര​വ​ർ​ഷ​വും ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. 1991-1994 കാ​ല​യ​ള​വി​ൽ വ്യാ​ജ ബി​ല്ലു​ക​ൾ ന​ൽ​കി ഡി​യോ​ഹ​ർ ട്ര​ഷ​റി​യി​ൽ നി​ന്നും 89 ല​ക്ഷം രൂ​പ പി​ൻ​വ​ലി​ച്ച കേ​സി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

മൂ​ന്നാം കേ​സി​ൽ അ​ഞ്ചു​വ​ർ​ഷം ത​ട​വു​ശി​ക്ഷ ല​ഭി​ച്ചു. 1991-92 കാ​ല​ത്ത് ചാ​യ്ബ​സ ട്ര​ഷ​റി​യി​ൽ നി​ന്ന് വ്യാ​ജ​ര​ഖ​ക​ൾ ച​മ​ച്ച് 33.67 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചെ​ന്നാ​ണ് കേ​സ്. 7.10ല​ക്ഷം രൂ​പ മാ​ത്രം പി​ൻ​വ​ലി​ക്കാ​നാ​യി​രു​ന്നു അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.