രോ​ഹിം​ഗ്യ​ൻ ക്യാന്പുകളിലെ സാഹചര്യങ്ങളെ സംബന്ധിച്ച് സു​പ്രീം കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി
Monday, March 19, 2018 2:58 PM IST
ന്യൂ​ഡ​ൽ​ഹി: രോ​ഹിം​ഗ്യ​ൻ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി. രോ​ഹിം​ഗ്യ​ൻ ക്യാ​ന്പു​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​ണ് സു​പ്രീം കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്. ഹ​രി​യാ​ന, ജ​മ്മു കാ​ഷ്മീ​ർ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​ന്പു​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. രോ​ഹിം​ഗ്യ​ക​ൾ​ക്കു മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.