മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി
Wednesday, March 21, 2018 8:54 PM IST
തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി. കണ്ണൂർ സ്വദേശിയായ സപ്നേഷിനെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ ടോക്ക് ഷോ " നാം മുന്നോട്ടി"ന്‍റെ മുൻ പ്രൊഡ്യൂസറായിരുന്നു സപ്നേഷ്.

മറ്റൊരാൾ വഴികെണിയൊരുക്കി തന്നെ പീഡിപ്പിക്കാൻ സപ്നേഷ് രണ്ടുവട്ടം ശ്രമിച്ചെന്നായിരുന്നു സഹപ്രവർത്തകയായ യുവതി പരാതി നൽകിയത്. 2017 സെപ്തംബറിലും 2018 ജനുവരിയിലുമാണ് തനിക്കെതിരായ പീഡന ശ്രമങ്ങൾ നടന്നതെന്നായിരുന്നു യുവതി പരാതിയിൽ പറഞ്ഞിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.