35 ല​ക്ഷ​ത്തി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി സിം​ബാ​ബ്‌വെ​ൻ യു​വ​തി പി​ടി​യി​ൽ
Sunday, April 22, 2018 1:35 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 35 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി സിംബാ​ബ്‌വെ​ൻ യു​വ​തി പി​ടി​യി​ൽ. സി​ഐ​എ​സ്എ​ഫാ​ണ് അ​ഞ്ച് കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി​യെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ശനിയാഴ്ച പി​ടി​കൂ​ടി​യ​ത്.

എ​ത്യോ​പ്യ​ൻ ത​ല​സ്ഥാ​ന​മാ​യ അ​ഡ്ഡി​സ് അ​ബാ​ബെ​യി​ൽ​നി​ന്നും എ​ത്തി​യ ബ്ല​സിം​ഗ് മു​നെ​റ്റ്സി എ​ന്ന യു​വ​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.