സ്റ്റോ​മി ഡാ​നി​യ​ൽ​സി​നെ വി​ട്ട​യ​ച്ചു; കേ​സ് ത​ള്ളി
Friday, July 13, 2018 4:40 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: നി​ശാ ക്ല​ബ്ബി​ൽ നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ കാ​ണി​ക​ളി​ലൊ​രാ​ളെ ദേ​ഹ​ത്തു തൊ​ടാ​ൻ അ​നു​വ​ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ നീ​ല​ച്ചി​ത്ര​ന​ടി സ്റ്റോ​മി ഡാ​നി​യ​ൽ​സി​നെ​തി​രാ​യ കു​റ്റാ​രോ​പ​ണം പോ​ലീ​സ് പി​ൻ​വ​ലി​ച്ചു. ഒ​ഹാ​യോ​യി​ലെ കൊ​ളം​ബ​സി​ലു​ള്ള ക്ല​ബി​ൽ നി​ന്ന് അ​റ​സ്റ്റി​ലാ​യ ഡാ​നി​യേ​ൽ​സി​നെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് വി​ട്ട​യ​ച്ചു.

കേ​സ് ത​ള്ളി​യ​താ​യി അ​ഭി​ഭാ​ഷ​ക​ൻ മൈ​ക്കി​ൾ അ​വെ​നാ​ട്ടി പ​റ​ഞ്ഞു. ഡാ​നി​യേ​ൽ​സ് ക്ല​ബി​ലെ പ​തി​വ് ജീ​വ​ന​ക്കാ​രി​യ​ല്ലെ​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് ത​ള്ളി​യ​ത്. കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് അ​വെ​നാ​ട്ടി നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടു​ന്ന ന​ടി​യാ​ണ് ഡാ​നി​യ​ൽ​സ്. 2006ൽ ​ട്രം​പു​മാ​യി കി​ട​ക്ക പ​ങ്കി​ട്ട വി​വ​രം മ​റ​ച്ചു​വ​യ്ക്കാ​ൻ ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ 1,30,000 ഡോ​ള​ർ ത​നി​ക്കു ത​ന്നു​വെ​ന്നാ​ണ് സ്റ്റോ​മി ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.