അ​വി​ശ്വാ​സ​ത്തി​ൽ വി​ട്ടു​നി​ന്ന​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​ത്തി​നു പ്ര​ശം​സ​യു​മാ​യി ന​വീ​ൻ പ​ട്നാ​യി​ക്
Sunday, July 22, 2018 10:04 PM IST
ന്യൂ​ഡ​ൽ​ഹി: എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു പ്ര​ശം​സ​യു​മാ​യി ബി​ജു ജ​ന​താ​ദ​ൾ. സാ​നി​റ്റ​റി നാ​പ്കി​നെ ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യെ പ്ര​ശം​സി​ച്ചാ​ണ് ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കി​ന്‍റെ മ​ല​ക്കം​മ​റി​ച്ചി​ൽ. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്‍റെ ഭാ​വി​ക്ക് മെ​ച്ച​മു​ണ്ടാ​ക്കു​മെ​ന്നും ഒ​ഡീ​ഷ സ​ർ​ക്കാ​രി​ന്‍റെ ഖു​ഷി പ​ദ്ധ​തി​യെ സ​ഹാ​യി​ക്കു​മെ​ന്നും ന​വീ​ൻ പ​ട്നാ​യി​ക് ട്വീ​റ്റ് ചെ​യ്തു.

ഒ​ഡീ​ഷ​യി​ൽ ബി​ജെ​ഡി​ക്കു വ​ൻ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി. ബി​ജെ​പി​യു​മാ​യും കോ​ണ്‍​ഗ്ര​സു​മാ​യും സ​മ​ദൂ​രം പു​ല​ർ​ത്തു​മെ​ന്നാ​ണ് ഇ​തു​വ​രെ ബി​ജെ​ഡി പ​റ​ഞ്ഞി​രു​ന്ന​ത്. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ബി​ജെ​പി​യു​മാ​യി കൂ​ട്ടു​ചേ​രു​മെ​ന്ന ത​ര​ത്തി​ൽ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പാ​ർ​ട്ടി ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​രു​ന്നാ​ലും ബി​ജെ​പി-​ബി​ജെ​ഡി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ട് എ​ന്ന​ത് ദീ​ർ​ഘ​കാ​ല​മാ​യി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണ്. ഞാ​യ​റാ​ഴ്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നു കൈ​യ​ടി​ച്ച​തോ​ടെ കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണ​ത്തി​നു ശ​ക്തി​കൂ​ടു​ക​യും ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യ​ത്തി​ന് ക​ഴി​ഞ്ഞ മാ​സം ബി​ജെ​ഡി പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. 2004 മു​ത​ൽ ഒ​ഡീ​ഷ​യി​ൽ നി​യ​മ​സ​ഭാ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ചാ​ണു ന​ട​ക്കു​ന്ന​ത്. കൂ​ടാ​തെ, രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാം​നാ​ഥ് കോ​വി​ന്ദി​നാ​യി​രു​ന്നു ബി​ജെ​പി പി​ന്തു​ണ ന​ൽ​കി​യ​തും. ഇ​താ​ക്കെ ക​ണ​ക്കി​ലെ​ടു​ത്താ​ൽ ബി​ജെ​ഡി ബി​ജെ​പി​യു​മാ​യി എ​ന്നു കൈ​കൊ​ടു​ക്കു​മെ​ന്ന് മാ​ത്ര​മേ കാ​ത്തി​രു​ന്നു കാ​ണേ​ണ്ട​തു​ള്ളു എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.