എ​യ​ർ​സെ​ൽ-​മാ​ക്സി​സ് അ​ഴി​മ​തി കേ​സി​ൽ ചി​ദം​ബ​ര​ത്തി​ന് മു​ൻ​കൂ​ർ ജാ​മ്യം
Monday, July 23, 2018 3:55 PM IST
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​സെ​ൽ-​മാ​ക്സി​സ് അ​ഴി​മ​തി കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് മു​തി​ർ​ന്ന നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന് മു​ൻ​കൂ​ർ ജാ​മ്യം. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ചി​ദം​ബ​ര​ത്തി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഓ​ഗ​സ്റ്റ് ഏ​ഴ് വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ചി​ദം​ബ​ര​ത്തി​നും മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നു​മെ​തി​രെ സി​ബി​ഐ ജൂ​ലൈ 19ന് ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​മാ​സം 31ന് ​കു​റ്റ​പ​ത്രം പ​രി​ശോ​ധി​ക്കു​മെ​ന്നു കോ​ട​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.

2006ൽ ​ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ഇ​ന്ത്യ​യി​ലെ എ​യ​ർ​സെ​ൽ ക​ന്പ​നി​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ മ​ലേ​ഷ്യ​യി​ലെ മാ​ക്സി​സ് ക​ന്പ​നി​ക്ക് ചി​ദം​ബ​രം വ​ഴി​വി​ട്ട് അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് സി​ബി​ഐ ആ​രോ​പ​ണം. ഇ​തി​ന് പ്ര​തി​ഫ​ല​മാ​യി മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന് കോ​ഴ ല​ഭി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ആ​രോ​പി​ക്കു​ന്നു.

3,500 കോ​ടി​യു​ടേ​താ​ണ് എ​യ​ർ​സെ​ൽ-​മാ​ക്സി​സ് ഇ​ട​പാ​ട്. ഇ​തേ കേ​സി​ൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നെ​തി​രെ എ​ൻ​ഫോ​ഴ്സ്മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നേ​ര​ത്തെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 2007ലെ ​ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ലും ചി​ദം​ബ​ര​ത്തി​നും മ​ക​നു​മെ​തി​രെ കേ​സു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.