ഒ​ളി​വി​ലാ​യ ഗൂ​ര്‍​ഖ ജ​ന​മു​ക്തി മോ​ര്‍​ച്ച നേ​താ​വി​നെ സം​ര​ക്ഷി​ച്ച് കേ​ന്ദ്ര​മ​ന്ത്രി
Saturday, February 17, 2018 6:30 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​ളി​വി​ലാ​യ ഗൂ​ര്‍​ഖ ജ​ന​മു​ക്തി മോ​ര്‍​ച്ച നേ​താ​വ് ബി​മ​ൽ ഗു​രും​ഗി​നെ സം​ര​ക്ഷി​ച്ച് കേ​ന്ദ്ര​മ​ന്ത്രി എ​സ്.​എ​സ് അ​ലു​വാ​ലി​യ. ഗു​രും​ഗി​നെ ഇ​ല്ലാ​താ​ക്കാ​ൻ ഒ​രു ഏ​ജ​ൻ​സി​യേ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യാ​യ അ​ലു​വാ​ലി​യ പ​റ​ഞ്ഞു.

താ​ൻ ഗു​രും​ഗി​നൊ​പ്പ​മാ​ണ്. ഭാ​വി​യി​ലും അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്നും ഡാ​ർ​ജ​ലിം​ഗി​ൽ​നി​ന്നു​ള്ള എം​പി​കൂ​ടി​യാ​യ അ​ലു​വാ​ലി​യ പ​റ​ഞ്ഞു. ഗു​രും​ഗി​നെ ഇ​ല്ലാ​താ​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നു പ​റ​യു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നു സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത് താ​നാ​ണെ​ന്ന് ആ​രെ​ങ്കി​ലും ചി​ന്തി​ച്ചാ​ൽ അ​തി​നും ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.