ശുഹൈബ് വധം: പ്രതികൾ സിപിഎം പ്രവർത്തകരെന്ന് റിമാൻഡ് റിപ്പോർട്ട്
Tuesday, February 20, 2018 3:30 PM IST
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതികളെല്ലാം സിപിഎം പ്രവർത്തകരെന്ന് പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജിൽ രാജ് എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇവർ കീഴടങ്ങിയതല്ല, പിടികൂടിയതാണെന്നും പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

എടയന്നൂർ സ്കൂളിലെ വിദ്യാർഥി തർക്കമാണ് കൊലപാതകത്തിന് കാരണമായത്. സ്കൂളിൽ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിൽ ശുഹൈബ് ഇടപെട്ടിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. പ്രതികൾ ശുഹൈബിനെ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.