27 ലക്ഷം കാറുകള്‍ ടൊയൊട്ട തിരിച്ചു വിളിക്കുന്നു
Wednesday, November 14, 2012 8:56 AM IST
ടോക്കിയോ: സ്റിയറിംഗ് പ്രശ്നവും വാട്ടര്‍ പമ്പ് തകരാറും കാരണം 27 ലക്ഷം ടൊയൊട്ട കാറുകള്‍ കമ്പനി തിരിച്ചു വിളിക്കുന്നു. കൊറോളയും രണ്ടാം തലമുറയില്‍പ്പെട്ട പ്രയസുമുള്‍പ്പടെ ടൊയൊട്ടയുടെ ഒമ്പത് മോഡലുകളാണ് തിരിച്ചുവിളിക്കപ്പെടുന്ന കാറുകളില്‍ ഉള്‍പ്പെടുന്നത്. തിരിച്ചു വിളിക്കുന്ന വാഹനങ്ങളില്‍ ഇന്ത്യയിലെ വാഹനങ്ങളുമുണ്ടൊ എന്ന കാര്യം വ്യക്തമല്ല.

2000 മുതല്‍ 2009 വരെ കമ്പനി ഇറക്കിയ വണ്ടികളാകും പരിശോധനയ്ക്കു വിധേയമാക്കുക. അതേസമയം, നിര്‍മാണത്തിലെ പിഴവ് ഇതുവരെ ഒരു അപകടത്തിനും കാരണമായിട്ടില്ല എന്ന് ടൊയൊട്ടയുടെ വക്താവ് ജോയിച്ചി തച്ചിക്കാവ പറഞ്ഞു.

ഒരു മാസം മുമ്പും ലോകമെമ്പാടുമുളള 70 ലക്ഷം വാഹനങ്ങള്‍ ജപ്പാനിലെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ ടൊയൊട്ട തിരിച്ചു വിളിച്ചിരുന്നു.