സമാധാനത്തിനു പാക് സേനയുടെ പിന്തുണ: മുഷാറഫ്
Saturday, November 17, 2012 4:51 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ സേനയുടെ പൂര്‍ണ പിന്തുണയുണ്െടന്നു മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറാഫ്. മൂലകാരണമായ കാഷ്മീര്‍ വിഷയം പരിഹരിക്കേണ്ടതുണ്െടന്നു ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ് ഉച്ചകോടിയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതതീവ്രവാദത്തിനു കാരണം കാഷ്മീര്‍ വിഷയമാണ്. പടിപടിയായി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ സമീപനം സ്വീകരിക്കണം. ഇരു രാജ്യങ്ങളിലെയും സാമ്പത്തിക സാമൂഹിക വികസനത്തിന് പ്രശ്നപരിഹാരം അത്യാവശ്യമാണെന്ന് മുഷാറാഫ് പറഞ്ഞു.