തൊഴിലവസരങ്ങള്‍ക്ക് പലിശരഹിതവായ്പ: കെ.എം. മാണി
Saturday, December 29, 2012 5:47 PM IST
കോതമംഗലം: സംസ്ഥാനത്ത് അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പലിശ രഹിത വായ്പ ലഭ്യമാക്കാനുള്ള ബ്രഹത് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചതായി മന്ത്രി കെ.എം മാണി. കേരള കോണ്‍ഗ്രസ് -എം നിയോജകമണ്ഡലം കമ്മിറ്റി കോതമംഗലത്ത് മന്ത്രി കെ.എം മാണിക്കും ജോയി ഏബ്രഹാം എംപിക്കും നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഭ്യസ്ഥ വിദ്യരായ അഞ്ചുപേര്‍ക്ക് സൊസൈറ്റി രൂപീകരിച്ച് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ 20 ലക്ഷം രൂപ വരെയും വ്യക്തിക്ക് നാലു ലക്ഷം രൂപവരെയും പലിശ രഹിത വായ്പ നല്‍കുമെന്നും മന്ത്രി പറഞ്ഞു.