തുര്‍ക്കി യുഎസ് എംബസിയില്‍ സ്ഫോടനം; രണ്ടു മരണം
Friday, February 1, 2013 8:34 AM IST
അങ്കാറ: തുര്‍ക്കി യുഎസ് എംബസിയിലുണ്ടായ സ്ഫോടനത്തില്‍ ചാവേര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ അങ്കാറയിലെ എംബസിയുടെ പ്രവേശനകവാടത്തില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രവേശനകവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഒരാള്‍. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.15 നായിരുന്നു സ്ഫോടനം. ഒരു തുര്‍ക്കി സ്വദേശിയായ സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ നിരവധി രാജ്യങ്ങളുടെ എംബസികള്‍ക്ക് സമീപമാണ് യുഎസ് എംബസിയും പ്രവര്‍ത്തിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.