ഈജിപ്റ്റില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം സംഘര്‍ഷം; ഒരു മരണം
Friday, February 1, 2013 10:03 PM IST
കയ്റോ: ഈജിപ്റ്റില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ കൊട്ടാരത്തിനു സമീപം ഭരണകൂടത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്നവരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. കലാപകാരികളെ നേരിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. 50 പേര്‍ക്കു പരിക്കേറ്റു. മുര്‍സി അധികാരമൊഴിയണമെന്നാവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രക്ഷോഭം. മുര്‍സി മറ്റൊരു ഹോസ്നി മുബാറക്കാണെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. സംഘര്‍ഷത്തെ നേരിടുന്നതിനായി മിക്ക നഗരങ്ങളിലും സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും അതു വകവയ്ക്കാതെയാണ് ആയിരങ്ങള്‍ തെരുവിലിറങ്ങുന്നത്.