ഹെലികോപ്റ്റര്‍ അഴിമതി: ജെപിസി അന്വേഷണത്തിന് തയാറാണെന്ന് ആന്റണി
Wednesday, February 27, 2013 7:46 AM IST
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിന് തയാറാണെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി. രാജ്യസഭയില്‍ മന്ത്രി ഇക്കാര്യം പറഞ്ഞത്. ഹെലികോപ്റ്റര്‍ അഴിമതി രാജ്യത്തിന് തന്നെ അപമാനമാണ്. അഴിമതി നടത്തിയവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല. അഴിമതി തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും എ.കെ.ആന്റണി പറഞ്ഞു. രാജ്യസഭയില്‍ വികാരഭരിതമായാണ് ആന്റണി പ്രസംഗിച്ചത്.

അതേസമയം ഇടപാടിനെക്കുറിച്ച് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.