ടെസ്റ് റാങ്കിംഗ്: ഇന്ത്യ നാലാം സ്ഥാനത്ത്
Wednesday, February 27, 2013 9:45 AM IST
ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ് റാങ്കിംഗ് പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. പാക്കിസ്ഥാനെ മറികടന്നാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്ക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പാക്കിസ്ഥാനെതിരായ ടെസ്റ് പരമ്പര ദക്ഷിണാഫ്രിക്ക 3-0ന് സ്വന്തമാക്കിയിരുന്നു.

ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സച്ചിന്‍ തെന്‍ഡുല്‍ക്കറിന് മുന്നേറ്റമുണ്ടായി. മൂന്ന് സ്ഥാനങ്ങള്‍ കയറി സച്ചിന്‍ 17-ാം സ്ഥാനത്തെത്തി. കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി 15 സ്ഥാനങ്ങള്‍ കയറി 21-ാം റാങ്കിലെത്തി. 10 സ്ഥാനങ്ങള്‍ കയറി വിരാട് കോഹ്ലി 25-ാം സ്ഥാനത്തെത്തി. കോഹ്ലിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയാണ് പട്ടികയില്‍ ഒന്നാമത്. ഓസ്ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ളാര്‍ക്ക് രണ്ടാം സ്ഥാനത്തുണ്ട്.

ബൌളര്‍മാരുടെ പട്ടകയില്‍ ആദ്യ 10 സ്ഥനങ്ങളില്‍ മാറ്റമില്ല. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റെയിന്‍, വെര്‍നോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുകയാണ്.