ഡല്‍ഹിയില്‍ വന്‍ തീപിടുത്തം
Wednesday, February 27, 2013 12:32 PM IST
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ സാദാര്‍ ബസാറില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വൈകീട്ട് 7.40 ഓടെയാണ് തീപിടുത്തമുണ്ടായത്. 20 അഗ്നിശമന സേന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സാദാര്‍ ബസാറിലെ ഒന്നാം നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.