ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
Thursday, January 12, 2017 3:16 AM IST
മൂവാറ്റുപുഴ: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് ഹർജി എത്തിയിരിക്കുന്നത്.

തുറമുഖ ഡയറക്ടർ സ്‌ഥാനത്തിരുന്നപ്പോൾ ജേക്കബ് തോമസ് ഓഫീസുകളിൽ സോളാർ പാനൽ സ്‌ഥാപിച്ചതിലും ഫർണിച്ചറും മറ്റ് ഉപകരണങ്ങളും വാങ്ങിച്ചതിലും സർക്കാരിനു നഷ്ടമുണ്ടായെന്നാണ് ഹർജിയിലെ പരാതി. ഇതുകൂടാതെ അവധിയെടുത്ത് കൊല്ലത്ത് സ്വകാര്യ കോളജിൽ പഠിപ്പിക്കാൻ പോയതും കർണാടകയിൽ 151 ഏക്കർ വനഭൂമി കൈയേറിയെന്നതും അന്വേഷിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

വിശദമായ വാദം കേൾക്കുന്നതിന് ഹർജി ജനുവരി 19–ലേക്ക് മാറ്റി. ചേർത്തല സ്വദേശി മൈക്കിൾ വർഗീസാണ് പരാതിക്കാരൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.