ഇന്ധന വില വരും ദിവസങ്ങളിൽ കുറയുമെന്ന് പെട്രോളിയം മന്ത്രി
Wednesday, September 13, 2017 3:03 PM IST
ന്യൂഡൽഹി: ഇന്ധന വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ദിവസേനയുള്ള ഇന്ധന വില നിർണയത്തിന്‍റെ പേരിൽ എണ്ണവില ഉയരുന്നതിന് കേന്ദ്രം വ്യാപക വിമർശനം നേരിടുന്പോഴാണ് മന്ത്രിയുടെ പ്രതികരണം.

അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിൽ ഇന്ധന വില ഉയരാൻ കാരണമായത്. വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില താഴുമെന്നാണ് നിഗമനം. അമേരിക്കയിൽ വീശിയടിച്ച ഇർമ ചുഴലിക്കാറ്റും ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമായിട്ടുണ്ട്. വില താഴ്ന്നാൽ രാജ്യത്ത് ഇന്ധനവില കുറയും. ദിവസേനയുള്ള ഇന്ധന വില നിർണയം സുതാര്യമാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.