സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വധഭീഷണി
Thursday, September 14, 2017 9:25 AM IST
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി ലഭിച്ചത്. മനുഷ്യവിസർജ്ജവും തപാലിൽ ലഭിച്ചെന്നും കത്തുകളിൽ അസഭ്യവർഷമാണെന്നും ജോസഫൈൻ പറഞ്ഞു.

സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങൾക്കും ഭീഷണിയുണ്ട്. ഭീഷണികളെ വകവയ്ക്കുന്നില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു. പി.സി. ജോർജിനെതിരെ കേസെടുത്തശേഷമാണ് ഭീഷണി ഉണ്ടായതെന്നും അവർ പറഞ്ഞു.
RELATED NEWS