അ​മേ​രി​ക്ക​ൻ ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ടാ​ൻ ഉ​ത്ത​ര​വി​ട്ട് പാ​ക് വ്യോ​മ​സേ​ന മേ​ധാ​വി
Thursday, December 7, 2017 9:46 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: അ​മേ​രി​ക്ക​യു​ടേ​ത് ഉ​ൾ​പ്പെ​ടെ എ​ല്ലാ ഡ്രോ​ണു​ക​ളും വെ​ടി​വ​ച്ചി​ടാ​ൻ ഉ​ത്ത​ര​വി​ട്ട് പാ​ക്കി​സ്ഥാ​ൻ വ്യോ​മ​സേ​ന മേ​ധാ​വി. പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ക്കു​ന്ന എ​ല്ലാ ഡ്രോ​ണു​ക​ളും വെ​ടി​വ​ച്ചി​ട​ണ​മെ​ന്നാ​യി​രു​ന്നു വ്യോ​മ​സേ​നാ മേ​ധാ​വി സൊ​ഹൈ​ൽ അ​മാ​ന്‍റെ ഉ​ത്ത​ര​വ്. അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ലെ പാ​ക് ഗോ​ത്ര​മേ​ഖ​ല​യി​ൽ യു​എ​സ് ഡ്രോ​ണു​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു വ്യോ​മ​സേ​നാ മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് പു​റ​ത്താ​യ​ത്.

പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ചാ​ൽ അ​മേ​രി​ക്ക​യു​ടേ​ത് ഉ​ൾ​പ്പെ​ടെ ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ടാ​ൻ താ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ​യും അ​ഖ​ണ്ഡ​ത​യേ​യും ത​ക​ർ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും സൊ​ഹൈ​ൽ അ​മാ​ൻ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.