നെ​ൽ​വ​യ​ൽ-​ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി
Monday, June 25, 2018 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​രി​ശു​നി​ല​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന​തി​ന് ഉ​ട​മ​സ്ഥ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ ഭൂ​മി ഉ​പ​യോ​ഗി​ക്കാ​നും നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ഭൂ​മി മ​ണ്ണി​ട്ടു നി​ക​ത്താ​നും വ്യ​വ​സ്ഥ ചെ​യ്യു​ന്ന കേ​ര​ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​സ​ഭ പാ​സാ​ക്കി. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ച​ർ​ച്ച​ക്കൊ​ടു​വി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ചാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്.

ബി​ൽ പാ​സാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ നി​യ​മ​നി​ർ​മാ​ണ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത ദി​ന​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി. നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ സ​ർ​ക്കാ​രി​നെ​തി​രേ ബാ​ന​ർ ഉ​യ​ർ​ത്തി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ പ്ര​തി​പ​ക്ഷം ബി​ല്ലി​ന്‍റെ കോ​പ്പി​ക​ൾ കീ​റി​യെ​റി​ഞ്ഞ ശേ​ഷ​മാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്. നി​യ​മ​ഭേ​ദ​ഗ​തി പാ​സാ​കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന അ​ഞ്ചു ശ​ത​മാ​നം നെ​ൽ​വ​യ​ലു​ക​ളും ത​ണ്ണീ​ർ​ത​ട​ങ്ങ​ളും കൂ​ടി അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്നും വ​ൻ പാ​രി​സ്ഥി​തി​ക ദു​ര​ന്ത​മാ​ണ് ഇ​ത് സൃ​ഷ്ടി​ക്കു​ക​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ക്കൗ​ട്ട് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.