19360 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കി
Saturday, April 20, 2024 4:55 AM IST
കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു അ​ന​ധി​കൃ​ത​മാ​യ 19360 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്തു. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ രൂ​പീ​ക​രി​ച്ച സ്‌​ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി.

ആ​ലു​വ - 677, അ​ങ്ക​മാ​ലി-1153, എ​റ​ണാ​കു​ളം - 1771, ക​ള​മ​ശേ​രി - 674, കൊ​ച്ചി - 2483, കോ​ത​മം​ഗ​ലം - 479, കു​ന്ന​ത്തു​നാ​ട് - 2408, മൂ​വാ​റ്റു​പു​ഴ - 791, പ​റ​വൂ​ര്‍ - 2244, പെ​രു​മ്പാ​വൂ​ര്‍ - 2033, പി​റ​വം - 888, തൃ​ക്കാ​ക്ക​ര - 1104, തൃ​പ്പൂ​ണി​ത്തു​റ - 2003, വൈ​പ്പി​ന്‍ - 652 എ​ന്നി​ങ്ങ​നെ​യാ​ണ് 14 മ​ണ്ഡ​ല​ങ്ങ​ളി​ലും ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ ക​ണ​ക്കു​ക​ള്‍.

ഇ​തി​ല്‍ 19171 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു. 155 പ​രാ​തി​ക​ള്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ സ്വീ​ക​രി​ച്ചി​ല്ല. 34 പ​രാ​തി​ക​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 841 പ​രാ​തി​ക​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് സ്വീ​ക​രി​ച്ച​ത്.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ചു​വ​രെ​ഴു​ത്തു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ബാ​ന​റു​ക​ള്‍, കൊ​ടി​ക​ളും തോ​ര​ണ​ങ്ങ​ളും മ​റ്റും നീ​ക്കം ചെ​യ്ത​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ട​മ​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ പ​തി​ക്കു​ന്ന പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നീ​ക്കം ചെ​യ്യും.

സി​വി​ജി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മു​ഖേ​ന ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 18841 പ​രാ​തി​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് 858 പ​രാ​തി​ക​ളും 17983 പ​രാ​തി​ക​ള്‍ സ്‌​ക്വാ​ഡു​ക​ള്‍ നേ​രി​ട്ട് ക​ണ്ടെ​ത്തി​യ​വ​യാ​ണ്. 29 പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു.