Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആരാണു പോലീസിനെ മർദകരാക്കുന്നത്?
WhatsApp
പോലീസിനെ മർദനോപകരണമാക്കുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമല്ല. അതു ജനങ്ങളെ ഭരണകൂടത്തിൽനിന്നും ഭരണാധികാരികളിൽനിന്നും അകറ്റും. ഇത്ര മോശം പോലീസിനെ കണ്ടിട്ടില്ലെന്നു സംസ്ഥാനത്തു ഭരണം നടത്തുന്ന മുന്നണിയിലെ എംഎൽഎ പറയുന്നു. ജനപ്രതിനിധികളോടു സംസാരിക്കാൻ പോലും പോലീസിനറിയില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നെങ്കിൽ എത്ര മോശമായ അനുഭവമാണ് അദ്ദേഹത്തിനു പോലീസിൽനിന്നുണ്ടായതെന്ന് ഊഹിക്കാം.
ജനാധിപത്യ ഭരണക്രമത്തിൽ പോലീസ് ജനങ്ങളുടെ സഹായിയും സംരക്ഷകനുമായിരിക്കേണ്ടതാണ്. ഇക്കാര്യം കോടതിയും പലപ്പോഴും ഓർമിപ്പിക്കാറുണ്ട്. പക്ഷേ, പോലീസും അവരെ നിയന്ത്രിക്കുന്ന ഭരണാധികാരികളും ഇതൊക്കെ മറക്കുന്നു. അക്രമികളെ നേരിടുന്പോൾ പോലീസിനു ചിലപ്പോൾ ബലപ്രയോഗം നടത്തേണ്ടിവന്നേക്കാം. പക്ഷേ, സമാധാനപരമായി പ്രതിഷേധം നടത്തുന്നവരോടും ഇതേ നയം തന്നെയെങ്കിൽ അവിടെ പോലീസ് അക്രമിയായി മാറുകയാണ്.
ഇക്കഴിഞ്ഞ ദിവസം സിപിഐ എംഎൽഎ എൽദോ ഏബ്രഹാമിനെ പോലീസ് പൊതിരേ മർദിച്ചു, അദ്ദേഹത്തിന്റെ കൈ തല്ലിയൊടിച്ചു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലമുൾപ്പെടുന്ന ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണു മർദനം നടത്തിയത്. തന്നെ പോലീസ് തല്ലുന്ന ചിത്രം എംഎൽഎ തന്നെ മാധ്യമങ്ങൾക്കും അന്വേഷണോദ്യോഗസ്ഥർക്കും നൽകി. ഇതേക്കുറിച്ചു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പ്രസ്താവനയും അതിന് അദ്ദേഹത്തിന്റെ പാർട്ടിയിൽനിന്നുണ്ടായ നിശിത വിമർശനവുമൊക്കെ രാഷ്ട്രീയവിഷയമാണ്. അതിലേറെ പ്രധാനം ഇത്തരം അതിക്രമങ്ങൾക്കു മുതിരുന്ന പോലീസിന്റെ മനോഭാവമാണ്. ജോലിഭാരവും ജോലി സാഹചര്യങ്ങളും അവരെ സംഘർഷഭരിതരാക്കുന്നുണ്ടാവാം. പക്ഷേ അത് അക്രമത്തിനു ന്യായീകരണമല്ല. അങ്ങനെയുള്ള സാഹചര്യങ്ങൾക്കു സർക്കാർ പരിഹാരമുണ്ടാക്കണം.
എംഎൽഎയുടെ എന്നല്ല, ആരുടെയും കൈ തല്ലിയൊടിക്കാൻ പോലീസിന് അധികാരമില്ല; ക്രിമിനലുകളുടേതുപോലും. ആളുകളെ മർദിക്കാനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്നു വിശ്വസിക്കുന്ന കുറെ പോലീസുകാരുണ്ട്. അവരുടെ ആ തെറ്റിദ്ധാരണ മാറ്റേണ്ടതു സർക്കാരാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സർക്കാർ പോലീസുകാർക്ക് കുറെ ഉപദേശങ്ങൾ കൊടുക്കുന്നതുകൊണ്ടു പ്രയോജനമൊന്നുമില്ല. ജനങ്ങൾ പോലീസിനെ അനുഭവങ്ങളിൽക്കൂടി അറിയും; അതിലൂടെ സർക്കാരിനെയും.
മാതൃകാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളും നമുക്കുണ്ട്. ഏറ്റവുമൊടുവിലായി, മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനു വയോജന സൗഹൃദ പോലീസും രംഗത്തുണ്ട്. വീടുകളിൽ ഒറ്റയ്ക്കു കഴിയുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്ന വയോജന പോലീസിംഗ് കേരള പോലീസിന്റെ പുതിയ മുന്നേറ്റമാണ്. പിങ്ക് പോലീസ് എന്നറിയപ്പെടുന്ന പ്രത്യേക വനിതാ പോലീസ് വിഭാഗം, വിദ്യാർഥികളിൽ പൗരബോധവും അച്ചടക്കവും വളർത്തുന്ന സ്റ്റുഡന്റ് പോലീസ് കോർ എന്നിങ്ങനെ പല നല്ല ആശയങ്ങളും അവതരിപ്പിക്കുകയും കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യുന്ന കേരള പോലീസിന് ചില സമയങ്ങളിൽ ആകെ നിയന്ത്രണം വിടുന്നു. അതിരുകടന്ന രാഷ്ട്രീയമല്ലേ ഇതിനു പ്രധാന കാരണം?
പോലീസ് സംഘടനകളിലെ രാഷ്ട്രീയ ചേരിതിരിവുകൾ പ്രകടമാണ്. ശബരിമല വിഷയത്തിൽ മതതീവ്രവാദ സംഘടനകൾക്കു പോലീസ് രഹസ്യവിവരങ്ങൾ ചോർത്തിക്കൊടുത്തതായി മുഖ്യമന്ത്രിതന്നെ പറയുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലീസുകാരുടെ പോസ്റ്റൽ വോട്ട് സംബന്ധിച്ച വിവാദം സേനയിലെ രാഷ്ട്രീയവും ചേരിപ്പോരും വ്യക്തമാക്കുന്നതായിരുന്നു. തലസ്ഥാനത്തു ട്രാഫിക് ജോലി ചെയ്തിരുന്ന പോലീസുകാരനെ നടുറോഡിലിട്ടു മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് വൈകിയതിന്റെ കാരണം ഊഹിക്കാം. തല്ലുകൊണ്ട പോലീസുകാരന് കുറെക്കാലം സസ്പെൻഷനിൽ കഴിയേണ്ടിയും വന്നു. പാർട്ടിക്കാരന്റെ തല്ലു കൊള്ളുകയും സർവീസിൽനിന്നു സസ്പെൻഷൻ കിട്ടുകയും ചെയ്ത ഇരട്ടക്ഷതം ആ പോലീസുകാരന്റെ മാനസികനിലയെ എത്രമാത്രം ബാധിച്ചിട്ടുണ്ടാവും? ഇത്തരം സംഭവങ്ങൾ എങ്ങനെ പോലീസിന്റെ മനോവീര്യം കെടുത്താതിരിക്കും?
നമ്മുടെ പോലീസിൽ ക്രിമിനൽ സ്വഭാവമുള്ളവർ കുറവല്ലെന്നു പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ക്രിമിനൽ സ്വഭാവമുള്ളവർക്കു കായികക്ഷമതയും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും സർക്കാരിൽ പിടിയുമുണ്ടെങ്കിൽ പോലീസുകാരും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമാകാം എന്ന അവസ്ഥ അപകടകരമാണ്. പോലീസ് സേനയിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന ചില സംഭവങ്ങൾ ഈയിടെ ഉണ്ടായല്ലോ. യൂണിവേഴ്സിറ്റി കോളജിൽ നടന്ന കത്തിക്കുത്തു സംഭവത്തിലെ പ്രതി സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയയാൾ. ആ ഒന്നാം റാങ്കിനെക്കുറിച്ച് അന്വേഷണം നടത്താൻപോലും സർക്കാർ തയാറാവുന്നില്ല.
പോലീസുകാരുടെ കൈയിലുള്ള ലാത്തിയുടെയും ബാറ്റണിന്റെയും അടി കിട്ടിയിട്ടുള്ളവർക്ക് പോലീസിനെക്കുറിച്ച് ഒരിക്കലും നല്ലതു തോന്നാനിടയില്ല. തലയ്ക്കും കാലിനുമൊക്കെ കൊള്ളുന്ന അടി ജീവിതകാലം മുഴുവൻ ശരീരത്തിനു ക്ഷതം സമ്മാനിക്കുന്നതാണ്. പാർട്ടികൾക്കും നേതാക്കൾക്കുംവേണ്ടി പോലീസിൽനിന്ന് ഇങ്ങനെ അടികൊള്ളുന്നവരിൽ ബഹുഭൂരിപക്ഷവും സാധാരണ പ്രവർത്തകരാണ്. എൽദോ ഏബ്രഹാമിനെപ്പോലെ അടിയേൽക്കുന്ന നേതാക്കൾ ചുരുക്കം. ഊരിപ്പിടിച്ച വാളുകളെ വകവയ്ക്കാതെ പൊരുതിയവരും ക്രൂരമായ പോലീസ് മർദനത്തിനിരയായവരുമൊക്കെ അധികാരത്തിലിരിക്കുന്ന കാലത്തു സ്വന്തം മുന്നണിയിലെ നേതാക്കൾക്കുപോലും പോലീസിന്റെ മർദനത്തിൽനിന്നു രക്ഷ കിട്ടുന്നില്ലെന്നു വന്നാൽ എന്താണു സ്ഥിതി?
ഇവിടെ പ്രതിസ്ഥാനത്തു പോലീസ് മാത്രമല്ല, അവരെ നിയന്ത്രിക്കുന്നവരുമുണ്ട്. നിരപരാധികളെ ആക്രമിക്കുന്നവർക്കും നിയമം കൈയിലെടുക്കുന്ന പോലീസുകാർക്കും യാതൊരു സംരക്ഷണവും ഉണ്ടാവില്ലെന്നു പറയുന്നതിനപ്പുറം ബോധ്യപ്പെടുത്തിക്കൊടുക്കാൻ സർക്കാർ തയാറായാലേ അത്തരക്കാരുടെ പത്തി താഴൂ. തങ്ങൾ പത്തിയുയർത്തിയാടുന്നത് പലരുടെയും പിൻബലത്തിലാണെന്നു പറയാൻ മടിയില്ലാത്തവർ പോലീസ് സേനയിലുണ്ട്.
ക്രമസമാധാനപാലനത്തിൽ ഏർപ്പെടുന്ന പോലീസുകാർക്ക് അവശ്യം വേണ്ട ചില ഗുണങ്ങളുണ്ട്. ആത്മസംയമനവും നീതിയോടും നിയമത്തോടുമുള്ള പ്രതിബദ്ധതയും അവയിൽ പ്രധാനമാണ്. അതു നഷ്ടപ്പെടുന്ന സാഹചര്യം അവരെ മർദകരാക്കിത്തീർക്കാം.
വില കുതിക്കുന്നു, ജനം കിതയ്ക്കുന്നു
മാലിന്യങ്ങൾ തുടച്ചുനീക്കുന്ന ജനകീയ കൂട്ടായ്മ
സാന്പത്തിക സംവരണാനുകൂല്യം കേരളം നഷ്ടപ്പെടുത്തരുത്
സ്കൂളുകളുടെ രക്ഷയ്ക്ക് ഹൈക്കോടതി ഇടപെടൽ
വിദ്യാഭ്യാസ വായ്പ വികസന വായ്പ
ജിഎസ്ടി നിരക്കുവർധന സാധാരണക്കാരുടെ നടുവൊടിക്കും
കർഷക മഹാസംഗമങ്ങൾക്ക് അഭിവാദ്യങ്ങൾ
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതു നീതിനിഷേധം
കെടുകാര്യസ്ഥത മറയ്ക്കാൻ പിച്ചച്ചട്ടിയിൽ കൈയിടുന്നു
വഴിമാറിപ്പോകുന്ന സ്വപ്നപദ്ധതികൾ
മാതാപിതാക്കളായാൽ പോരാ, ചുമതല മറക്കരുത്
സർവകക്ഷി യോഗം ഭൂമിപ്രശ്നത്തിനു വ്യക്തമായ പരിഹാരം ഉണ്ടാക്കണം
സാന്ത്വനമായി നീതിപീഠം; മാതൃകയായി സ്കൂൾകുട്ടികൾ
അന്ന് അമൃതവാഹിനികൾ ഇന്നു വിഷവാഹിനികൾ
സ്കൂൾ വിനോദയാത്രകൾ അപകടയാത്രയാവരുത്
തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ
അട്ടിമറിക്കപ്പെട്ട ഭരണഘടനയ്ക്കു ജുഡീഷറിയുടെ കൈത്താങ്ങ്
സ്കൂളുകളുടെ സുരക്ഷ സർക്കാരിന്റെ ബാധ്യത
‘മഹാനാടക’ത്തിൽ മനംനൊന്തും ഞെട്ടിത്തരിച്ചും പൊതുജനം
ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കട്ടെ
വില കുതിക്കുന്നു, ജനം കിതയ്ക്കുന്നു
മാലിന്യങ്ങൾ തുടച്ചുനീക്കുന്ന ജനകീയ കൂട്ടായ്മ
സാന്പത്തിക സംവരണാനുകൂല്യം കേരളം നഷ്ടപ്പെടുത്തരുത്
സ്കൂളുകളുടെ രക്ഷയ്ക്ക് ഹൈക്കോടതി ഇടപെടൽ
വിദ്യാഭ്യാസ വായ്പ വികസന വായ്പ
ജിഎസ്ടി നിരക്കുവർധന സാധാരണക്കാരുടെ നടുവൊടിക്കും
കർഷക മഹാസംഗമങ്ങൾക്ക് അഭിവാദ്യങ്ങൾ
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതു നീതിനിഷേധം
കെടുകാര്യസ്ഥത മറയ്ക്കാൻ പിച്ചച്ചട്ടിയിൽ കൈയിടുന്നു
വഴിമാറിപ്പോകുന്ന സ്വപ്നപദ്ധതികൾ
മാതാപിതാക്കളായാൽ പോരാ, ചുമതല മറക്കരുത്
സർവകക്ഷി യോഗം ഭൂമിപ്രശ്നത്തിനു വ്യക്തമായ പരിഹാരം ഉണ്ടാക്കണം
സാന്ത്വനമായി നീതിപീഠം; മാതൃകയായി സ്കൂൾകുട്ടികൾ
അന്ന് അമൃതവാഹിനികൾ ഇന്നു വിഷവാഹിനികൾ
സ്കൂൾ വിനോദയാത്രകൾ അപകടയാത്രയാവരുത്
തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ
അട്ടിമറിക്കപ്പെട്ട ഭരണഘടനയ്ക്കു ജുഡീഷറിയുടെ കൈത്താങ്ങ്
സ്കൂളുകളുടെ സുരക്ഷ സർക്കാരിന്റെ ബാധ്യത
‘മഹാനാടക’ത്തിൽ മനംനൊന്തും ഞെട്ടിത്തരിച്ചും പൊതുജനം
ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കട്ടെ
Latest News
ഫാഷിസ്റ്റുകൾ ധ്രുവീകരണ ആയുധങ്ങൾ പുറത്തെടുത്തിരിക്കുന്നു, പ്രതിഷേധിക്കൂ: രാഹുൽ
അയ്യപ്പഭക്തരുടെ ഇടയിലേക്ക് സ്കൂട്ടർ പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്
ഇവർ കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയും; പരിഹസിച്ച് സിദ്ധാർഥ്
ഹർത്താലിൽ മാറ്റമില്ലെന്ന് വെൽഫെയർ പാർട്ടി
വിമാന സീറ്റിനുള്ളിൽ രണ്ട് കിലോ സ്വർണം; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ
Latest News
ഫാഷിസ്റ്റുകൾ ധ്രുവീകരണ ആയുധങ്ങൾ പുറത്തെടുത്തിരിക്കുന്നു, പ്രതിഷേധിക്കൂ: രാഹുൽ
അയ്യപ്പഭക്തരുടെ ഇടയിലേക്ക് സ്കൂട്ടർ പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്
ഇവർ കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയും; പരിഹസിച്ച് സിദ്ധാർഥ്
ഹർത്താലിൽ മാറ്റമില്ലെന്ന് വെൽഫെയർ പാർട്ടി
വിമാന സീറ്റിനുള്ളിൽ രണ്ട് കിലോ സ്വർണം; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top