പണിക്കു കൊള്ളാത്ത പഠനം പാഴ്‌വ്യായാമം മാത്രം
പരീക്ഷാ കേന്ദ്രീകൃതവും മാർക്ക് നേടുക, സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക എന്നിവ മാത്രം ലക്ഷ്യമാക്കിയുള്ളതുമായ പഠനസന്പ്രദായത്തിൽനിന്നു പ്രായോഗിക ജ്ഞാനവും തൊഴിൽ പരിശീലനവുംകൂടി ലഭ്യമാകുന്ന വിദ്യാഭ്യാസത്തിലേക്കു നാം മാറണം

നി​ല​വാ​ര​മി​ല്ലാ​യ്മ ഏ​ത് ഉ​ത്പ​ന്ന​ത്തെ​യും സേ​വ​ന​ത്തെ​യും അ​സ്വീ​കാ​ര്യ​മാ​ക്കും എ​ന്ന​തു സാ​ധാ​ര​ണ കാ​ര്യം മാ​ത്രം. ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സം വ്യ​ർ​ഥ​മാ​ണ്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ള​ല്ല വി​ദ്യാ​ഭ്യാ​സ​മി​ക​വി​ന്‍റെ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​മാ​യി പ​ല​യി​ട​ത്തും സ്വീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. സ​മ​ഗ്ര​മാ​യ മാ​ന​സി​ക​വി​കാ​സ​വും പ്രാ​യോ​ഗി​ക​ശേ​ഷി​യും സാ​ധ്യ​മാ​ക്കു​ന്ന​താ​ണു ന​ല്ല വി​ദ്യാ​ഭ്യാ​സം. ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തി​നു ഗു​ണ​നി​ല​വാ​രം കു​റ​വാ​ണെ​ന്ന് അ​ന്ത​ർ​ദേ​ശീ​യ​മാ​യ പ​ല പ​ഠ​ന​ങ്ങ​ളി​ലും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ​ല്ലോ ലോ​ക​ത്തി​ലെ മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ട്ടി​ക​യി​ൽ ആ​ദ്യ​ഭാ​ഗ​ത്തെ​ങ്ങും ഒ​രു ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ത്തി​ന്‍റെ​യും പേ​രു കാ​ണാ​ത്ത​ത്. ഇ​പ്പോ​ഴി​താ യൂ​ണി​സെ​ഫി​ന്‍റെ ഒ​രു പ​ഠ​ന​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നു. ന​മ്മു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ളെ​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രെ​യും ഇ​രു​ത്തി​ച്ചി​ന്തി​പ്പി​ക്കേ​ണ്ട​താ​ണി​തി​ലെ നി​രീ​ക്ഷ​ണ​ങ്ങ​ൾ. 2030 ആ​കു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ വി​ദ്യാ​സ​ന്പ​ന്ന​രാ​യ യു​വ​ജ​ന​ങ്ങ​ളി​ൽ 53 ശ​ത​മാ​നം പേ​ർ തൊ​ഴി​ൽ നൈ​പു​ണ്യ​മി​ല്ലാ​ത്ത​വ​രാ​യി​രി​ക്കു​മെ​ന്നാ​ണ് ഒ​ക്‌​ടോ​ബ​ർ 30നു ​പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. അ​താ​യ​ത്, അ​വ​ർ നേ​ടു​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കും വെ​റും ക​ട​ലാ​സു​വി​ല. യൂ​ണി​സെ​ഫി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ ക​മ്മീ​ഷ​നും ഗ്ലോ​ബ​ൽ ബി​സി​ന​സ് കൊ​യ​ലീ​ഷ​ൻ ഫോ​ർ എ​ഡ്യു​ക്കേ​ഷ​നും ചേ​ർ​ന്നു ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റേ​താ​ണ് ഈ ​റി​പ്പോ​ർ​ട്ട്.

ഇ​ന്ത്യ​ൻ യു​വാ​ക്ക​ളു​ടെ തൊ​ഴി​ൽ നൈ​പു​ണ്യം ആ​ഗോ​ള ശ​രാ​ശ​രി​യേ​ക്കാ​ൾ വ​ള​രെ താ​ഴെ​യാ​ണ​ത്രേ. ഇ​ന്ത്യ​യി​ലെ മാ​ത്ര​മ​ല്ല, ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ 54 ശ​ത​മാ​നം യു​വാ​ക്ക​ളും വ​രും​കാ​ല ജോ​ലി​ക​ൾ​ക്കു പ്രാ​പ്ത​ര​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്. മ​നു​ഷ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ല​ഘൂ​ക​രി​ക്കു​ന്ന ഡി​ജി​റ്റൈ​സേ​ഷ​ൻ, ഓ​ട്ട​മേ​ഷ​ൻ എ​ന്നി​വ വ്യാ​പ​ക​മാ​കു​ന്ന​തോ​ടെ വി​ദ​ഗ്ധ​ ജോ​ലി​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​വും. അ​തി​നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പു​തി​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ക​യും ചെ​യ്യും. അ​ഴി​മ​തി, വി​വേ​ച​നം, കൈ​ക്കൂ​ലി, ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​ന​ത്തി​ലെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ എ​ന്നി​വ​യും തൊ​ഴി​ൽ​മി​ക​വു കു​റ​യാ​ൻ ഇ​ട​യാ​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ്ഥി​തി ഭി​ന്ന​മ​ല്ല. മാ​ർ​ക്ക് ത​ട്ടി​പ്പ്, പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് തു​ട​ങ്ങി വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​മീ​പ​കാ​ല​ത്ത് ഏ​റെ വി​വാ​ദ​ങ്ങ​ളു​യ​ർ​ന്ന​ല്ലോ. സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി​യു​ടെ​യും ക​ത്തി​ക്കു​ത്തു​കേ​സ് പ്ര​തി​യു​ടെ​യു​മൊ​ക്കെ വീ​ടു​ക​ളി​ൽ​നി​ന്നു സ​ർ​വ​ക​ലാ​ശാ​ലാ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളും വ്യാ​ജ മാ​ർ​ക്ക് ലി​സ്റ്റു​ക​ളും ഈ​യി​ടെ ക​ണ്ടെ​ടു​ത്തി​രു​ന്നു. ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ചും പ​രീ​ക്ഷാ സ​ന്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ചും വ​ള​രെ മോ​ശ​മാ​യ പ്ര​തി​ച്ഛാ​യ​യാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്ന​ത്.

കു​റെ ദ​ശ​കം മു​ന്പു​വ​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും കേ​ര​ളം ഒ​രു​വി​ധം മെ​ച്ച​പ്പെ​ട്ട ഗു​ണ​നി​ല​വാ​രം പു​ല​ർ​ത്തി​യി​രു​ന്നു. പ്ര​ഗ​ത്ഭ​രാ​യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രും പേ​രു​കേ​ട്ട ക​ലാ​ല​യ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല മാ​ർ​ക്ക് ത​ട്ടി​പ്പി​ന്‍റെ​യും ഗു​ണ​നി​ല​വാ​ര ​ശോ​ഷ​ണ​ത്തി​ന്‍റെ​യു​മൊ​ക്കെ മു​ദ്ര​ക​ളാ​ണു പേ​റു​ന്ന​ത്. സം​സ്ഥാ​ന​ത്തു തൊ​ഴി​ൽ ര​ഹി​ത​രു​ടെ എ​ണ്ണം 36.25 ല​ക്ഷ​മാ​ണെ​ന്നു തൊ​ഴി​ൽ മ​ന്ത്രി ക​ഴി​ഞ്ഞ​ദി​വ​സം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. അ​താ​യ​ത്, ജ​ന​സം​ഖ്യ​യു​ടെ 9.53 ശ​ത​മാ​നം. മെ​ഡി​സി​ൻ, എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ളും ഈ ​പ​ട്ടി​ക​യി​ലു​ണ്ട്.

ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യം പ​രീ​ക്ഷാ​കേ​ന്ദ്രീ​കൃ​ത​മാ​ണ്. മാ​ർ​ക്ക് നേ​ടു​ക, സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​യി വി​ദ്യാ​ഭ്യാ​സ ല​ക്ഷ്യം. മാ​ർ​ക്ക് വാ​ങ്ങാ​ൻ ഇ​പ്പോ​ൾ കു​റു​ക്കു​വ​ഴി​ക​ളു​മേ​റെ. മോ​ഡ​റേ​ഷ​ൻ എ​ന്ന ഓ​മ​ന​പ്പേ​രി​ൽ ന​ട​ത്തു​ന്ന മാ​ർ​ക്ക് ദാ​നം വി​ദ്യാ​ഭ്യാ​സ​നി​ല​വാ​ര​ത്തെ നി​ലം​പ​റ്റി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക​പ്പു​റം എ​ന്തു വൈ​ദ​ഗ്ധ്യ​മാ​ണ് ഇ​വി​ടെ ഒ​രു ബി​രു​ദ​ധാ​രി നേ​ടു​ന്ന​ത്? പ്ര​ഫ​ഷ​ണ​ൽ ബി​രു​ദം നേ​ടു​ന്ന​വ​ർ​ക്കു​പോ​ലും തൊ​ഴി​ൽ നൈ​പു​ണ്യം തീ​രെ​യി​ല്ലെ​ങ്കി​ൽ അ​തെ​ന്തൊ​രു വി​ദ്യാ​ഭ്യാ​സ​ സ​ന്പ്ര​ദാ​യ​മാ​ണ്? ഇ​ന്ത്യ​യി​ൽ ഓ​രോ വ​ർ​ഷ​വും എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന 15 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളി​ൽ 0.4 ശ​ത​മാ​നം മാ​ത്ര​മാ​ണു തൊ​ഴി​ൽ നൈ​പു​ണ്യ​മു​ള്ള​വ​ർ എ​ന്ന പ​ഠ​ന​റി​പ്പോ​ർ​ട്ട് എ​ത്ര​യോ ആ​ശ​ങ്കാ​ജ​ന​കം. ശാ​സ്ത്ര, മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​ ബി​രു​ദ​വു​മൊ​ക്കെ നേ​ടി പു​റ​ത്തു​വ​രു​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും തൊ​ഴി​ൽ നൈ​പു​ണ്യം തീ​രെ​യി​ല്ല.

ഒ​ാരോ വ​ർ​ഷ​വും ഒ​ന്നേ​കാ​ൽ കോ​ടി യു​വ​ജ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത് - ഭൂ​രി​പ​ക്ഷ​വും തൊ​ഴി​ൽ നൈ​പു​ണ്യ​മി​ല്ലാ​തെ. ഇ​ന്ത്യ​യി​ൽ നി​ല​വി​ലു​ള്ള തൊ​ഴി​ൽ​ശ​ക്തി​യു​ടെ 4.69 ശ​ത​മാ​ന​ത്തി​നു മാ​ത്ര​മാ​ണ് ഔ​പ​ചാ​രി​ക നൈ​പു​ണ്യ പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നു യൂ​ണി​സെ​ഫ് റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ 52 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ 96 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൈ​പു​ണ്യ പ​രിശീ​ല​നം ല​ഭി​ക്കു​ന്പോ​ഴാ​ണി​ത്. ചി​ല സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​ന​ത്തി​ന് അ​ക്ക​ഡേ​മി​ക് മി​ക​വി​നേ​ക്കാ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തു തൊ​ഴി​ൽ​ നൈ​പു​ണ്യ​മാ​ണ്.

നി​ല​വാ​രം കു​റ​ഞ്ഞ പ​ഠ​നരീ​തി​ക​ളും ക്ര​മ​മാ​യ പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ഭാ​വ​വു​മാ​ണ് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ ര​ണ്ടു പ്ര​ധാ​ന കു​റ​വു​ക​ളാ​യി യൂ​ണി​സെ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വി​ദേ​ശ തൊ​ഴി​ൽ വി​പ​ണി​യി​ൽ ന​മ്മു​ടെ യു​വാ​ക്ക​ൾ പി​ന്ത​ള്ള​പ്പെ​ടു​ന്ന​തും ഇ​തു​കൊ​ണ്ടു​ത​ന്നെ. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി ഓ​പ്പ​ൺ ഡോ​ർ​സ് പ​ഠ​ന​റി​പ്പോ​ർ​ട്ടി​നെ അ​ധി​ക​രി​ച്ച് ദീ​പി​ക ഇ​ന്ന​ലെ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും കോ​ള​ജു​ക​ളി​ലും 2017-18 അ​ധ്യ​യ​ന​വ​ർ​ഷം 2,02,014 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ വി​ദേ​ശ​വി​ദ്യാ​ർ​ഥി​ക​ളി​ൽ 18.4 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​ക്കാ​ർ. ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വും ഓ​പ്പ​ൺ ഡോ​ർ​സ് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ല്ല, വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യ​ത്തി​നാ​ണു കു​ഴ​പ്പ​മെ​ന്ന​ല്ലേ ഇ​തി​ന​ർ​ഥം? യു​എ​സി​ൽ പ​ഠ​ന​ശേ​ഷം അ​വി​ടെ പ​രി​ശീ​ല​ന​ത്തി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണു മു​ന്നി​ൽ. അ​വി​ട​ത്തെ പ​ഠ​ന​സാ​ഹ​ച​ര്യ​ത്തി​ൽ ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ൾ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​താ​ണി​തി​നു കാ​ര​ണം. ആ ​അ​ക്ക​ഡേ​മി​ക് അ​ന്ത​രീ​ക്ഷം ന​മു​ക്കി​വി​ടെ ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

നൈ​പു​ണ്യ​വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. സ്കി​ൽ ഇ​ന്ത്യ ഈ ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യാ​ണ്. കേ​ര​ള​ത്തി​ൽ അ​സാ​പ് പോ​ലു​ള്ള നൈ​പു​ണ്യ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളു​മു​ണ്ട്. പ​ക്ഷേ ഇ​തൊ​ന്നും പോ​രാ എ​ന്നാ​ണു ന​മ്മു​ടെ തൊ​ഴി​ൽ​ര​ഹി​ത​രു​ടെ എ​ണ്ണം വി​ളി​ച്ചു​പ​റ​യു​ന്ന​ത്.