നെയ്മറിനായി ബാഴ്സ
Friday, June 9, 2023 12:02 AM IST
ബാഴ്സലോണ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ സ്വന്തമാക്കാൻ സാധിക്കാത്ത സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ ബ്രസീൽ താരം നെയ്മറിനെ തിരികെയെത്തിക്കാൻ നീക്കം നടത്തുന്നതായി സൂചന. 2017ൽ ബാഴ്സലോണയിൽനിന്ന് 222 മില്യണ്‍ യൂറോ (1967 കോടി രൂപ) ട്രാൻസ്ഫറിനാണു നെയ്മർ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ എത്തിയത്.