ശ്രീകാന്ത് പുറത്ത്
Friday, June 9, 2023 12:02 AM IST
സിംഗപ്പുർ: സിംഗപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽനിന്ന് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്, പ്രിയാൻശു രജാവത്ത് എന്നിവർ പുറത്ത്. പ്രീക്വാർട്ടറിൽ മൂന്നാം സീഡായ ജാപ്പനീസ് താരം കൊഡായ് നരയോകയോടാണു പ്രിയാൻശു പരാജയപ്പെട്ട് പുറത്തായത്, 21-17, 21-16.
ചൈനീസ് തായ്പേയിയുടെ ചിയ ഹാവോ ലീയോട് കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ തോൽവി വഴങ്ങി. സ്കോർ: 21-15, 21-19.