യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് : ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാൻ x മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​ പോരാട്ടം ഇന്ന്
യു​​​​​വേ​​​​​ഫ  ചാ​​​​​ന്പ്യ​​​​​ൻ​​​​​സ്  ലീ​​​​​ഗ് :  ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാൻ x മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​  പോരാട്ടം ഇന്ന്
Saturday, June 10, 2023 12:14 AM IST
ഇ​​​​​സ്താം​​​​​ബു​​​​​ൾ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ട​​പോ​​​​​രാ​​​​​ട്ടം രാ​​​​​ത്രി​​​​​യി​​​​​ൽ. തു​​​​​ർ​​​​​ക്കി​​​​​യി​​​​​ലെ ഇ​​​​​സ്താം​​​​​ബു​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 12.30നാ​​​​​ണു കി​​​​​ക്കോ​​​​​ഫ്. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ടീ​​​​​മാ​​​​​യ ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​നും ഇം​​​​​ഗ്ലീ​​​​​ഷ് സം​​​​​ഘ​​​​​മാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യും ത​​​​​മ്മി​​​​​ലാ​​​​​ണു കി​​​​​രീ​​​​​ട​​പോ​​​​​രാ​​​​​ട്ടം. പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​യു​​​​​ടെ ശി​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ങ്ങു​​​​​ന്ന മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി 2022-23 സീ​​​​​സ​​​​​ണി​​​​​ലെ മൂ​​​​​ന്നാം കി​​​​​രീ​​​​​ട​​​​​ത്തി​​​​​നാ​​​​​യാണു ക​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്.

യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ ക​​​​​ന്നിക്കി​​​​​രീ​​​​​ട​​​​​ത്തി​​​​​നാ​​​​​യാ​​​​​ണു മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി ക​​​​​ള​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്. 2020-21 സീ​​​​​സ​​​​​ണി​​​​​ൽ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​താ​​​​​ണു സി​​​​​റ്റി​​​​​യു​​​​​ടെ ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം. 1969-70ൽ ​​​​​ക​​​​​പ്പ് വി​​​​​ന്നേ​​​​​ഴ്സ് ക​​​​​പ്പ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തു മാ​​​​​ത്ര​​​​​മാ​​​​​ണു മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യു​​​​​ടെ ഏ​​​​​ക യൂ​​​​​റോ​​​​​പ്യ​​​​​ൻ കി​​​​​രീ​​​​​ടം.

മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യും ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​നും ഒ​​​​​രു ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഏ​​​​​റ്റു​​​​​മു​​​​​ട്ടു​​​​​ന്ന​​​​​ത് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​ണ്. 2005നു ​​​​​ശേ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഇം​​​​​ഗ്ലീ​​​​​ഷ് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ടീ​​​​​മു​​​​​ക​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫൈ​​​​​ന​​​​​ലി​​​​​ൽ കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​ത്.


യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ മു​​​​​ന്പ് മൂ​​​​​ന്നു ത​​​​​വ​​​​​ണ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ഹൊ​​​​​സെ മൗ​​​​​റീ​​​​​ഞ്ഞോ​​​​​യു​​​​​ടെ ശി​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ 2009-10 സീ​​​​​സ​​​​​ണി​​​​​ലാ​​​​​ണ് ഇ​​​​​ന്‍റ​​​​​ർ അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി യൂ​​​​​റോ​​​​​പ്പി​​​​​ന്‍റെ അ​​​​​ധി​​​​​പ​​​​ന്മാ​​​​​രാ​​​​​യ​​​​​ത്. 1963-64, 1964-65 സീ​​​​​സ​​​​​ണു​​​​​ക​​​​​ളി​​​​​ലും ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ യൂ​​​​​റോ​​​​​പ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഇം​​​​​ഗ്ലീ​​​​​ഷ് ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ടീ​​​​​മു​​​​​ക​​​​​ൾ ഫൈ​​​​​ന​​​​​ൽ ക​​​​​ളി​​​​​ച്ച​​​​​തി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ ജ​​​​​യം നേ​​​​​ടി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന​​​​​തും ച​​​​​രി​​​​​ത്രം. ഇം​​​​​ഗ്ലീ​​​​​ഷ് ടീ​​​​​മാ​​​​​യ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളാ​​​​​ണ് ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ടീ​​​​​മു​​​​​ക​​​​​ളാ​​​​​യ എ​​​​​എ​​​​​സ് റോ​​​​​മ, എ​​​​​സി മി​​​​​ലാ​​​​​ൻ (ര​​​​​ണ്ട് ത​​​​​വ​​​​​ണ), യു​​​​​വ​​​​​ന്‍റ​​​​​സ് എ​​​​​ന്നി​​​​​വ​​​​​യ്ക്കെ​​​​​തി​​​​​രേ നാ​​​​​ല് പ്രാ​​​​​വ​​​​​ശ്യം ഫൈ​​​​​ന​​​​​ലി​​​​​ൽ ജ​​​​​യി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.