സാമുവൽസിനു വിലക്ക്
Friday, November 24, 2023 1:37 AM IST
ദുബായ്: വെസ്റ്റ് ഇൻഡീസ് മുൻ ക്രിക്കറ്റ് താരം മാർലോണ്‍ സാമുവൽസിന് ആറു വർഷത്തെ വിലക്ക്. അഴിമതിവിരുദ്ധ നിയമലംഘനത്തിന്റെ പേരിലാണ് ഐസിസിയുടെ നടപടി.
2019ലെ അബുദാബി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് സാമുവൽസിനെതിരേ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്വേഷണത്തിൽ സാമുവൽസ് കുറ്റക്കാരനാണെന്നു കണ്ടെത്തി.
2018 ഓഗസ്റ്റിൽ ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിനുശേഷം സാമുവൽസ് രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ല. 2020ൽ വിരമിച്ചു. 71 ടെസ്റ്റുകളിലും 207 ഏകദിനങ്ങളിലും 67 ട്വന്റി20 മത്സരങ്ങളിലും വെസ്റ്റ് ഇൻഡീസിനായി കളിച്ചിട്ടുണ്ട്.