വി​​​ൻ​​​ഡ്ഹോ​​​ക്ക്: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ യു​​​ഗാ​​​ണ്ട അ​​​മേ​​​രി​​​ക്ക​​​യി​​​ലും വെ​​​സ്റ്റ്ഇ​​​ൻ​​​ഡീ​​​സി​​​ലു​​​മാ​​​യി അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​നു യോ​​​ഗ്യ​​​ത നേ​​​ടി.

ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന ആ​​​ഫ്രി​​​ക്ക റീ​​​ജ​​​ണ്‍ യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​ൽ അ​​​വ​​​ർ സിം​​​ബാ​​ബ്‌​​വെ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. സിം​​​ബാ​​ബ്‌​​വെ​​യ്ക്കെ​​​തി​​​രേ അ​​​വ​​​രു​​​ടെ ആ​​​ദ്യ ട്വ​​​ന്‍റി20 ജ​​​യ​​​മാ​​​ണി​​​ത്. ആ​​​ദ്യ​​​മാ​​​യാ​​​ണ് യു​​​ഗാ​​​ണ്ട ഐ​​​സി​​​സി ലോ​​​ക​​​ക​​​പ്പി​​​നു​​​ യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന​​​ത്.