ഷാന്റോയ്ക്കു സെഞ്ചുറി
Friday, December 1, 2023 2:54 AM IST
സിൽഹെത്: ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ ആതിഥേയരായ ബംഗ്ലാദേശിന് 205 റണ്‍സിന്റെ ലീഡ്. മൂന്നാം ദിനം ബാറ്റിംഗ് അവസാനിപ്പിക്കുന്പോൾ 212/3 എന്ന നിലയിലാണ് ബംഗ്ലാദേശ്.
നജ്മുൾ ഷാന്റോയുടെ സെഞ്ചുറിയാണു ബംഗ്ലാദേശിനു കരുത്തായത്. രണ്ടാം ഇന്നിംഗ്സിൽ 26/2 എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ ഷാന്റോ-മോമിനുൾ ഹക്ക് (40) കൂട്ടുകെട്ട് കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം ദിനം അവസാനിക്കുന്പോൾ 43 റണ്‍സ് നേടിയ മുഷ്ഫിഖർ റഹിമാണ് ഷാന്റോയ്ക്കു കൂട്ട്.