അഞ്ചടിച്ച് ഈസ്റ്റ് ബംഗാൾ
Tuesday, December 5, 2023 12:59 AM IST
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ തങ്ങളുടെ ഏറ്റവും വലിയ ജയം കുറിച്ച് കോൽക്കത്തൻ പാരമ്പര്യ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ. ഹോം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ മറുപടിയില്ലാത്ത അഞ്ച് ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ തകർത്തു.
ഈസ്റ്റ് ബംഗാളിനു വേണ്ടി നന്ദകുമാർ (62, 81), ക്ലെയ്ട്ടൺ സിൽവ (24,66) എന്നിവർ ഇരട്ട ഗോൾ സ്വന്തമാക്കി. ബോർജ ഹെരേരയുടെ (14) വകയായിരുന്നു മറ്റൊരു ഗോൾ. ജയത്തോടെ എട്ട് പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഏഴാം സ്ഥാനത്ത് എത്തി.