ബാഴ്സയ്ക്കു ജയം
Tuesday, December 5, 2023 12:59 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കു ഹോം ജയം. അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ബാഴ്സലോണ 1-0ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു.
ജാവോ ഫീലിക്സ് (28’) നേടിയ ഗോളിലാണ് ബാഴ്സയുടെ ജയം. 34 പോയിന്റുമായി ബാഴ്സ മൂന്നാം സ്ഥാനത്തും 31 പോയിന്റുള്ള അത്ലറ്റിക്കോ നാലാമതുമാണ്. റയൽ മാഡ്രിഡ് (38), ജിറോണ (38) ടീമുകളാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ.