മുംബൈ തോറ്റു
Wednesday, December 6, 2023 1:53 AM IST
മുംബൈ: എഎഫ്സി ചാന്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടം പോയിന്റൊന്നുമില്ലാതെ മുംബൈ സിറ്റി പൂർത്തിയാക്കി. ഗ്രൂപ്പ് ഡിയിൽ മുംബൈക്ക് ഒരു പോയിന്റ് പോലും നേടാനായില്ല.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മുംബൈ ഉസ്ബക്കിസ്ഥാൻ ക്ലബ് നവ്ബോഹർ നമൻഗാനോട് ഒന്നിനെതിരേ രണ്ടു ഗോളിനു തോറ്റു.