കേരളത്തിനു മൂന്നാം ജയം
Wednesday, December 6, 2023 1:53 AM IST
ലുഥിയാന: 73-ാമത് ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിതകൾക്ക് തുടർച്ചയായ മൂന്നാം ജയം.
ഗ്രൂപ്പ് ബിയിൽ കേരളം 79-48ന് ഉത്തർപ്രദേശിനെ കീഴടക്കി. കേരളത്തിനായി അനീഷ ക്ലീറ്റസ് 17ഉം കവിത 13ഉം ഗ്രിമ മെർലിൻ 11ഉം പോയിന്റ് വീതം സ്വന്തമാക്കി. നിലവിലെ ഫൈനലിസ്റ്റുകളായ കേരള വനിതകൾ ഗ്രൂപ്പിൽ ഡൽഹി, മഹാരാഷ്ട്ര ടീമുകളെ കീഴടക്കിയിരുന്നു.