രണ്ടാം ദിനം മഴ കളി മുടക്കി
Friday, December 8, 2023 2:50 AM IST
മിർപുർ: ബംഗ്ലാദേശ്-ന്യൂസിലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം മഴ കളി മുടക്കി. രാവിലെ മുതൽ കനത്ത മഴ പെയ്തതോടെ ഒരു പന്ത് പോലും എറിയാതെ രണ്ടാംദിനം ഉപേക്ഷിച്ചു.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 172 റണ്‍സിനെതിരേ ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ് അഞ്ചു വിക്കറ്റിന് 55 റണ്‍സ് എന്ന നിലയിലാണ്. ഡാരൽ മിച്ചലും (12) ഗ്ലെൻ ഫിലിപ്സുമാണ് (5) ക്രീസിൽ.