ടോട്ടനം പൊട്ടി
Friday, December 8, 2023 10:43 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ജയമില്ലാതെ ടോട്ടൻഹാം ഹോട്ട്സ്പുർ. വെസ്റ്റ്ഹാം യുണൈറ്റഡിനോട് ഒന്നിനെതിരേ രണ്ടു ഗോളിനാണ് ടോട്ടൻഹാം തോറ്റത്.
ജയമില്ലാതെ ടോട്ടൻഹാമിന്റെ അഞ്ചാമത്തെ മത്സരമാണ്. 27 പോയിന്റുമായി ടോട്ടൻഹാം അഞ്ചാമതാണ്. മറ്റൊരു മത്സരത്തിൽ എവർട്ടണ് 3-0ന് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു.