മി​​ർ​​പു​​ർ: ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേയു​​ള്ള ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര​​ന്പ​​ര 1-1 സ​​മ​​നി​​ല​​യാ​​ക്കി.

ബൗ​​ളിം​​ഗി​​ലും ബാ​​റ്റിം​​ഗി​​ലും (3/31. 87, 40*) കി​​വീ​​സി​​നാ​​യി ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും നി​​ർ​​ണാ​​യ​​ക പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ ഗ്ലെ​​ൻ ഫി​​ലി​​പ്സാ​​ണ് ക​​ളി​​യി​​ലെ താ​​രം.

സ്കോ​​ർ: ബം​​ഗ്ലാ​​ദേ​​ശ് 172, 144. ന്യൂ​​സി​​ല​​ൻ​​ഡ് 180, 139/6.

137 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​മി​ട്ട് ഇ​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് ആ​റു വി​ക്ക​റ്റി​ന് 69 എ​ന്ന​നി​ല​യി​ലാ​യി. തു​ട​ർ​ന്ന് ഗ്ലെ​ൻ ഫി​ലി​പ്സും (40) സാ​ന്‍റ്ന​റും (35) ചേ​ർ​ന്ന് ഏ​ഴാം വി​ക്ക​റ്റി​ൽ 70 റ​ണ്‍​സി​ന്‍റെ അ​പ​രാ​ജി​ത കൂ​ട്ടു​കെ​ട്ടി​ലൂ​ടെ കി​വീ​സി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു.