ട്വന്റി-20: കേരള വനിതകൾക്കു ജയം
Monday, December 11, 2023 2:43 AM IST
കോൽക്കത്ത: അണ്ടർ 23 വനിതാ ട്വന്റി-20 ട്രോഫിയിൽ കേരളത്തിനു ജയം. അരുണാചൽപ്രദേശിനെ എട്ട് വിക്കറ്റിനു കേരള വനിതകൾ കീഴടക്കി. സ്കോർ: അരുണാചൽപ്രദേശ് 20 ഓവറിൽ 51. കേരളം 6.4 ഓവറിൽ 52/2.
കേരളത്തിനായി മനസ്വി 11ഉം ക്യാപ്റ്റൻ നജിയ 17ഉം റണ്‍സ് എടുത്ത് പുറത്താകാതെനിന്നു. എം.പി. വൈഷ്ണ (0), പി. അഖില (19) എന്നിവരുടെ വിക്കറ്റാണ് കേരളത്തിനു നഷ്ടപ്പെട്ടത്.