സിറ്റിക്കു ജയം
Monday, December 11, 2023 2:43 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. എവേ പോരാട്ടത്തിൽ സിറ്റി 2-1ന് ല്യൂട്ടൻ ടൗണിനെ കീഴടക്കി. ബെർണാഡൊ സിൽവ (62’), ജാക് ഗ്രീലിഷ് (65’) എന്നിവരാണ് സിറ്റിക്കുവേണ്ടി ഗോൾ നേടിയത്. എവർട്ടണ് 2-0ന് ചെൽസിയെ തോൽപ്പിച്ചു. ആസ്റ്റണ്‍ വില്ല 1-0ന് ആഴ്സണലിനെ തോൽപ്പിച്ചു. ജയത്തോടെ വില്ല സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ 15 ജയമെന്ന റിക്കാർഡ് കുറിച്ചു.