ആര്യങ്കാവില്‍ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി; ഗുരുതര പരിക്ക്
Thursday, March 23, 2023 3:54 PM IST
കൊല്ലം: ആര്യങ്കാവ് അരണ്ടലില്‍ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി. ഹാരിസണ്‍ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴിനാണ് സംഭവം. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.