വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കില്ല, പച്ചക്കളളം പറയുന്നത് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും; സതീശന്
Thursday, March 23, 2023 3:54 PM IST
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചുള്ള സമരത്തില്‍ യുഡിഎഫ് സഭ്യത വിട്ട് പെരുമാറിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കില്ലെന്നുള്ള സത്യം പുറത്തുവന്നു. കെ.കെ.രമയ്ക്ക് ലിഗ്മെന്റിന് പരിക്കേറ്റെന്ന യാഥാര്‍ഥ്യവും പുറത്തുവന്നു.
ആര് മൂടി വച്ചാലും സത്യം പുറത്തുവരും. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമാണ് പച്ചക്കളളം പറയുന്നതെന്നും സതീശന് വിമര്‍ശിച്ചു.
നിയമസഭയുടെ നടുത്തളത്തിലിറങ്ങി സമരം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് ഭരണപക്ഷം ചരിത്രം മറന്നുപോകുന്നതുകൊണ്ടാണെന്നും സതീശന് പറഞ്ഞു. ഏറ്റവുമധികം നടുത്തളത്തിലിറങ്ങി സമരം നടത്തിയിട്ടുള്ളത് ഇടതുപക്ഷമാണ്.
കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താന്‍ കേരളത്തിലെ പ്രതിപക്ഷം നടത്തിയതുപോലെ ഒരു പ്രതിഷേധം ഇന്ത്യയില്‍ ഒരു നിയമസഭയിലും നടന്നിട്ടില്ല.
ഇക്കാര്യം ജനങ്ങള്‍ കണ്ട് മനസിലാക്കിയതാണെന്നും സതീശന് കൂട്ടിചേര്‍ത്തു.