സർക്കാരിന്റെ നാലാം വാർഷികം; ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കും
Friday, May 9, 2025 5:43 PM IST
തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കും. ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കാനും തീരുമാനിച്ചു. സ്ഥിതി ഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം എല്ലാവരും അണിനിരക്കണം.
പാക്കിസ്ഥാന്റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.