ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​റി സെ​ക്ട​റി​ല്‍ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു സൈ​നി​ക​ന് വീ​ര​മൃ​ത്യു.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റ്റ​ത്തി​ന് ശ്ര​മി​ച്ച​ത്. ഇ​ത് ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യ​ത്. ഉ​റി സെ​ക്ട​റി​ല്‍ ഇ​പ്പോ​ഴും ഭീ​ക​ര​ർ​ക്കാ​യി ക​ന​ത്ത തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.