വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ഉ​യ​ര്‍​ത്തി​യ 233 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന് വി​ക്ക​റ്റും മൂ​ന്ന് പ​ന്തും ‌‌അ​വ​ശേ​ഷി​ക്കെ മ​റി​ക​ട​ന്നു.

സ്കോ​ര്‍: ബം​ഗ്ലാ​ദേ​ശ് 232/6, ദ​ക്ഷി​ണാ​ഫ്രി​ക്ക 235/7 (49.3). 62 റ​ണ്‍​സെ​ടു​ത്ത കോ​ളെ ട്ര​യോ​ണി​ന്‍റെ​യും 56 റ​ണ്‍​സെ​ടു​ത്ത മ​രി​സാ​നെ കാ​പ്പി​ന്‍റെ​യും പോ​രാ​ട്ട​മാ​ണ് ഒ​രു ഘ​ട്ട​ത്തി​ല്‍ 78-5ലേ​ക്ക് വീ​ണ് തോ​ല്‍​വി മു​ന്നി​ല്‍​ക്ക​ണ്ട ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് മു​ന്‍​നി​ര​യു​ടെ ബാ​റ്റിം​ഗ് ക​രു​ത്തി​ലാ​ണ് 232 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ ഫ​ര്‍​ഗാ​ന ഹ​ഖ് (30), റൂ​ബി​യ ഹൈ​ദ​ര്‍ (25), അ​ര്‍​മി​ന്‍ അ​ക്ത​ര്‍ (50), ക്യാ​പ്റ്റ​ന്‍ നി​ഗ​ര്‍ സു​ല്‍​ത്താ​ന (32), ഷോ​ര്‍​ണ അ​ക്ത​ര്‍ (51) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ഓ​ൻ​കു​ലു​ലോ​കൊ ലാ​ബ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​പ്പോ​ൾ നാ​ദി​ൻ ഡി. ​ക്ലെ​ർ​ക്ക്, ഷ്ളോ​യി ട്ര​യോ​ൺ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​മാ​ണി​ത്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ അ​വ​ർ തോ​ല്‍​പ്പി​ച്ചി​രു​ന്നു. ജ​യ​ത്തോ​ട ആ​റ് പോ​യി​ന്‍റു​മാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്ന​പ്പോ​ള്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു. നാ​ല് ക​ളി​ക​ളി​ല്‍ ര​ണ്ട് പോ​യി​ന്‍റു​ള്ള ബം​ഗ്ലാ​ദേ​ശ് ആ​റാം സ്ഥാ​ന​ത്താ​ണ്.