ക​ണ്ണൂ​ർ: ട്രെ​യി​നി​ന് നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. അ​രു​ൺ എ​ന്ന​യാ​ളു​ടെ കൈ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. മംഗലാ​പു​ര​ത്ത് നി​ന്നും യ​ശ്വ​ന്ത്പു​ര​യി​ലേ​ക്ക് പോ​കു​ന്ന വീ​ക്ക്ലി എ​ക്സ​പ്രെ​സി​ന് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

സ്ലീ​പ്പ​ർ കോ​ച്ചി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​രു​ൺ. ഇ​യാ​ളു​ടെ ഫോ​ണും ക​ല്ലേ​റി​ൽ ത​ക​ർ​ന്നു. അ​രു​ണി​ന്‍റെ പ​രാ​തി​യി​ൽ റെ​യി​ൽ​വേ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.