അന്പൂരിൽ കൂൺ കഴിച്ച് ആറ് പേർക്ക് ദേഹാസ്വാസ്ഥ്യം, മൂന്ന് പേരുടെ നില ഗുരുതരം
Thursday, October 16, 2025 5:05 PM IST
തിരുവനന്തപുരം: അന്പൂരിൽ കൂൺ കഴിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദേഹാസ്വാസ്ഥ്യം. ഇവരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
അമ്പൂരി സെറ്റിൽമെന്റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ , ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവർക്കാണ് ശരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത്.
വീടിനു സമീപത്തെ പറമ്പിൽ നിന്ന കൂണായിരുന്നു ഇവർ പാകം ചെയ്ത് ഭക്ഷിച്ചത്. ഇതിൽ മോഹൻ, സാവിത്രി അരുൺ, എന്നിവരുടെ നില ഗുരുതരമാണ്.