എവറസ്റ്റ് കീഴടക്കിയ ആദ്യ സംഘത്തിലെ അവശേഷിച്ച അംഗവും യാത്രയായി
Friday, October 17, 2025 2:48 AM IST
കഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കിയ കാഞ്ച ഷെർപ (92) നിര്യാതനായി. കഠ്മണ്ഡുവിലെ വീട്ടിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. എവറസ്റ്റ് കീഴടക്കിയ ആദ്യ സംഘത്തിലെ അവശേഷിച്ച ഒരേയൊരു അംഗമായിരുന്നു കാഞ്ച ഷെർപ.
1953ൽ എഡ്മണ്ട് ഹിലാരിയും ടെൻസിംഗ് നോർഗേയും എവറസ്റ്റ് കീഴടക്കിയപ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന 35 അംഗ സംഘത്തിൽ ഷെർപ്പയുമുണ്ടായിരുന്നു. 1953 മേയ് 29നാണ് ഹിലരിയും ടെൻസിംഗും എവറസ്റ്റിൻരെ 8849 മീറ്റർ ഉയരം കീഴടക്കിയത്.
35 അംഗ സംഘത്തിൽ ടെന്റും ഭക്ഷണവും നിത്യോപയോഗ വസ്തുക്കളും ചുമന്നാണു 19കാരനായ കാഞ്ച ഷെർപ മലമുകളിലെ അവസാന ക്യാന്പ് വരെയെത്തിയത്. എവറസ്റ്റിന്റെ അടിവാരത്തിലുള്ള നാംചെ ബസാറിൽ 1933ലാണു കാഞ്ച ജനിച്ചത്.