പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ പ​ഴ​യ കൊ​ടി​മ​ര​ത്തി​ലെ വാ​ജി​വാ​ഹ​നം തി​രി​കെ വാ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് ദേ​വ​സ്വം ബോ​ർ​ഡി​ന് ക​ത്ത് ന​ൽ​കി. ശ​ബ​രി​മ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​ക്കാ​ണ് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര് ക​ത്ത് ന​ൽ​കി​യ​ത്.

വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ക്ടോ​ബ​ർ 11നാ​ണ് രാ​ജീ​വ​ര് ദേ​വ​സ്വം ബോ​ർ​ഡി​നെ സ​മീ​പി​ച്ച​ത്. വാ​ജി വാ​ഹ​ന വി​ഷ​യം മു​ൻ​നി​ർ​ത്തി അ​ടു​ത്ത​മാ​സം ത​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് ചി​ല ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തി​നി​ട​യി​ലാ​ണ് വാ​ജി വാ​ഹ​നം തി​രി​ച്ച് എ​ടു​ക്ക​ണ​മെ​ന്ന് ത​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.